‘ക്ഷമിക്കുക വക്കീല്‍ പറഞ്ഞതിന്റെ ഭാഗമായി പ്രസ് കോണ്‍ഫറന്‍സ് തല്‍ക്കാലം മാറ്റിവെക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാം എന്നായിരുന്നു’ സന്ദേശം.
ദില്ലി: ബോളിവുഡ്ഡ് നടി തനുശ്രീ ദത്ത നടത്തിയ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണാനോ സംസാരിക്കാനോ തയ്യാറല്ലെന്ന് നടൻ നാനാ പടേക്കർ. കഴിഞ്ഞ ദിവസം മുംബൈ എയർപോർട്ടിൽ വച്ച് ഒക്ടോബർ എട്ടിന് പത്രസമ്മേളനം നടത്തുമെന്ന് നാനാ പടേക്കർ അറിയിച്ചിരുന്നു. എന്നാൽ അഭിഭാഷകരുടെ നിർദ്ദേശ പ്രകാരമാണ് താൻ തീരുമാനം മാറ്റിയതെന്ന് നാനാ പടേക്കർ വിശദീകരിച്ചു. മകൻ മൽഹാസ് ആണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്.
‘ക്ഷമിക്കുക വക്കീല്‍ പറഞ്ഞതിന്റെ ഭാഗമായി പ്രസ് കോണ്‍ഫറന്‍സ് തല്‍ക്കാലം മാറ്റിവെക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാം എന്നായിരുന്നു’ സന്ദേശം. ബോളിവുഡ്ഡിലെ മീറ്റൂ ക്യാംപെയിന് തുടക്കമിട്ടത് തനുശ്രീ ദത്തയാണ്. പത്ത് വർഷം മുമ്പ് 2008 ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ടാണ് താരത്തിന് മോശം അനുഭവം ഉണ്ടായത്. ഗാനരംഗത്തിൽ അഭിനയിക്കാൻ എത്തിയ തന്നോട് മോശമായ രീതിയിൽ നാനാ പടേക്കർ പെരുമാറി എന്നാണ് തനുശ്രീ ദത്തയുടെ ആരോപണം.
