ഹൈദരാബാദ്: തെലുങ്ക് നടനും തെലുങ്ക് ദേശം പാര്‍ട്ടി എം.എല്‍.എയുമായ നന്തമുരി ബാലകൃഷ്ണ ആരാധകനെ അടിക്കുന്ന വീഡിയോ ദൃശങ്ങള്‍ പുറത്ത്. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലാണ് സംഭവം. തന്‍റെ മണ്ഡലമായ ഹിന്ദിപൂരില്‍ പ്രചാരണം നടത്തുമ്പോളായിരുന്നു ഇത്തരത്തില്‍ ബാലകൃഷ്ണ ആരാധകനോട് പ്രതികരിച്ചത്. ഇതാദ്യമായല്ല ആരാധകനെ അടിക്കുന്നതിന്‍റെ പേരില്‍ ബാലകൃഷ്ണ വാര്‍ത്തകളില്‍ നിറയുന്നത്. 

തന്‍റെ കൂടെ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് രണ്ടു ആരാധകരെ താരം അടിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. താരം താമസിക്കുന്ന ഹോട്ടലില്‍ ആരാധകര്‍ സന്ദര്‍ശിക്കാനെത്തിയിരുന്നു. തുടര്‍ന്ന് ഇതില്‍ ഒരാള്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചപ്പോളാണ് പ്രകോപിതനായി ഇയാള്‍ ആരാധകനെ അടിച്ചത്.

തിരുമല ക്ഷേത്ര സന്ദര്‍ശന സമയത്ത് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചപ്പോളാണ് താരം മറ്റൊരു ആരാധകനെ അടിച്ചത്. ഷൂട്ടിങ്ങ് സെറ്റില്‍ നിന്ന് തന്‍റെ ചെരുപ്പ് അഴിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് കൂടെയുള്ള അസിസ്റ്റന്‍റിനെ അടിച്ചതും വലിയ വാര്‍ത്തയായിരുന്നു.