രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാൻമറിലെത്തി. മ്യാൻമര്‍ പ്രസിഡ‍ന്‍റുമായി മോദി കൂടിക്കാഴ്ച്ച നടത്തും. വ്യാപാരം-സുരക്ഷ-അടിസ്ഥാന സൗകര്യം- ഊര്‍ജം- സാംസ്കാരികം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും കരാര്‍ ഒപ്പിടും. മ്യാൻമര്‍ വിദേശകാര്യമന്ത്രിയും സ്റ്റേറ്റ് കൗൺസിലറുമായ ഓങ് സാൻ സൂകിയുമായും മോദി കൂടിക്കാഴ്ച്ച നടത്തും. രോഹിംഗ്യൻ മുസ്ലിം അഭയാര്‍ത്ഥികളെ ഇന്ത്യയിൽ നിന്ന് തിരിച്ചയക്കുന്ന വിഷയം കൂടിക്കാഴ്ച്ചയിൽ ചര്‍ച്ചയായേക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred