ദില്ലി: ധനമന്ത്രി അരുൺ ജെയ്റ്റ് ലി രാജ്യസഭയിൽ കള്ളം പറഞ്ഞു എന്നാരോപിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി അവകാശലംഘനത്തിന് നോട്ടീസ് നല്കി. ബിജെപി നേതാവ് ഭൂപേന്ദർ യാദവാണ് രാഹുലിൻറെ ട്വീറ്റ് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയത്.
പ്രധാനമന്ത്രിയുടെ പാകിസ്ഥാൻ പരാമർശത്തിൽ ജയ്റ്റ്ലി വിശദീകരണം നല്‍കിയ ശേഷം ജെയ്റ്റ് ലൈ എന്ന് രാഹുൽ വിശേഷിപ്പിച്ചതാണ് ബിജെപിയെ ചൊടിപ്പിച്ചത്. ഇതിനിടെ ജെയ്റ്റ് ലിയേയും പ്രധാനമന്ത്രിയേയും പരിഹസിച്ച് രാഹുൽ ഇന്ന് വീണ്ടും രംഗത്തു വന്നു. ജിഡിപി നിരക്ക് കുറഞ്ഞതു ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിൻറെ ട്വീറ്റ്.
അതിബുദ്ധിമാനായ ജെയ്റ്റ് ലിയും എല്ലാവരെയും വിഭജികുന്ന പ്രധാനമന്ത്രിയും ചേർന്നപ്പോൾ ഇന്ത്യ പല രംഗങ്ങളിലും പിന്നോട്ടു പോയി എന്നാണ് ട്വീറ്റ്. പ്രധാനമന്ത്രിയുടേത് ഭിന്നിപ്പിക്കുന്ന രാഷ്ട്ട്രീയമാണെന്നും ട്വീറ്റില്‍ പറയുന്നു.
