തന്‍റെ ആദ്യകാല ജീവിതം പറയുന്ന ഹ്രസ്വചിത്രം ചലോ ജീത്തേ ഹേ സ്കൂള്‍ കുട്ടികള്‍ക്കൊപ്പം മോദി കാണും. ഇതിനുള്ള വേദി തീരുമാനിച്ചിട്ടില്ല

വാരണാസി: പ്രധാന മന്ത്രി നരേന്ദ്ര മോദി തന്‍റെ പിറന്നാള്‍ ഇത്തവണ ആഘോഷിക്കുക സ്വന്തം മണ്ഡലമായ വാരണാസിയില്‍. സെപ്റ്റംബര്‍ 17നാണ് മോദിയുടെ 68-ാം പിറന്നാള്‍. ഇത് സംബന്ധിച്ച് ആവശ്യമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വാരണാസി ജില്ലാ ഭരണകൂടത്തിനിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചു.

കാശി വിശ്വനാഥ ക്ഷേത്രം പ്രധാനമന്ത്രി സന്ദര്‍ശിക്കും. അതിന്‍റെ ശേഷം തന്‍റെ ആദ്യകാല ജീവിതം പറയുന്ന ഹ്രസ്വചിത്രം ചലോ ജീത്തേ ഹേ സ്കൂള്‍ കുട്ടികള്‍ക്കൊപ്പം മോദി കാണും. ഇതിനുള്ള വേദി തീരുമാനിച്ചിട്ടില്ല.

കൂടാതെ, ചില വികസന പ്രഖ്യാപനങ്ങള്‍ അന്ന് പ്രധാനമന്ത്രി നടത്തുമെന്നും സൂചനയുണ്ട്. ബാബാത്പൂര്‍-ശിവപൂര്‍ റോഡ്, റിംഗ് റോഡ് ഫേസ് വണ്‍ എന്നിങ്ങനെയുള്ള പ്രോജക്ടുകളാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തി പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു.