അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപി ഭരണത്തിൻകീഴിൽ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളായ ബറൂച്ച് കച്ച് എന്നീ ജില്ലകൾ വികസിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസുകാരെ നന്നായി അറിയുന്നതുകൊണ്ടാണ് ഉത്തർപ്രദേശ് അവർക്ക് തിരിച്ചടിനൽകിയത്.
നേതാവില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. ബിജെപിക്ക് കോൺഗ്രസിനോട് രാഷ്ട്രീയ എതിർപ്പ് മാത്രമാണ് ഉള്ളത്. എന്നാൽ സർക്കാരിന്റെ എല്ലാ നയങ്ങളും കോൺഗ്രസ് കാര്യമില്ലാതെ എതിർക്കുകയാണെന്നെന്നും ബറൂച്ചിലെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി വ്യക്തമാക്കി.
