ദൂര്‍ ദൂര്‍ തഖ് കഹിം ചലഞ്ച് ഖടാ ഹുവ നഹിം ദിഖ്താ... (വിദൂര ഭാവിയില്‍ പോലും ബിജെപിക്ക് വെല്ലുവിളികളില്ല)
ദില്ലി: നിലവില്‍ ബിജെപിക്ക് വെല്ലുവിളികള്‍ കണ്ണെത്താ ദൂരത്താണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 11 കോടിയിലധികമാണെന്നും അത്രയും പേര്‍ ബിജെപിക്ക് അംഗങ്ങളായി ഉണ്ടെന്നതാണ് അതിനര്‍ഥമെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യന‍് എക്സ്പ്രസ് നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ അമിത് ഷാ തുറന്നടിക്കുന്നത്.
ദൂര്‍ ദൂര്‍ തഖ് കഹിം ചലഞ്ച് ഖടാ ഹുവ നഹിം ദിഖ്താ... (വിദൂര ഭാവിയില്‍ പോലും ബിജെപിക്ക് വെല്ലുവിളികളില്ല) എന്നായിരുന്നു അമിത് ഷായുടെ വാക്കുകള്‍. ബിജെപി അംഗങ്ങളുടെ എണ്ണം ഇനിയും വര്‍ധിക്കും. ഇവരില്‍ പകുതിപേര്‍ വോട്ടവകാശം വിനിയോഗിച്ചാല്‍ ബിജെപി അനായാസം ജയിക്കും. വിശാല സഖ്യം എന്ന ആശയം തന്നെ തള്ളിക്കളയുകയാണ്. ഏത് സംസ്ഥാനത്താണ് അവര്‍ ഞങ്ങള്‍ക്ക് വെല്ലുവിളിയുയര്‍ത്തുക? ഷാ ചോദിക്കുന്നു.
സഖ്യകക്ഷികളോട് സൗഹൃദമില്ലാത്ത പാര്‍ട്ടിയാണ് ബിജെപി എന്ന വിമര്‍ശനത്തോട് ശിവസേനയുടെ വിമര്‍ശനങ്ങളില്‍ കാര്യമില്ലെന്നായിരുന്നു മറുപടി. സഖ്യം തുടരാനാവശ്യപ്പെട്ട് ടിഡിപിയുടെ പിന്നാലെ പോകില്ലെന്നും അമിത് ഷാ വ്യക്തമാക്കി. വര്‍ഗീയത മുതലെടുത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ഒരിക്കലും ബിജെപി ശ്രമിച്ചിട്ടില്ല ഇനി ശ്രമിക്കുകിയുമില്ല. വര്‍ഗീയ ദ്രുവീകരണം നടത്താനുള്ള ഒരു ശ്രമം നടക്കുന്നില്ല. ഏതെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുന്ന കേസുകളില്‍ ബിജെപിക്ക് അതില്‍ പങ്കില്ല. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ എഴുതുന്നത് മധ്യമങ്ങള്‍ ശീലമായെന്നും അമിത് ഷാ കുറ്റപ്പെടുത്തുന്നു.
