അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി യഥാര്‍ഥ ഹിന്ദുവല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍. മോദി യഥാര്‍ഥ ഹിന്ദവല്ല, അദ്ദേഹം ഹിന്ദുമതത്തെ കുറിച്ച് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ഒരു യഥാര്‍ഥ ഹിന്ദു എല്ലാ ഇന്ത്യക്കാരെയും സഹോദരി സഹോദരന്‍മാരായി മാത്രമെ കാണുകയുള്ളൂവെന്നും സിബല്‍ പറഞ്ഞു.
പ്രധാനമന്ത്രി എത്രതവണ ക്ഷേത്രത്തില്‍ പോയിട്ടുണ്ട് എല്ലദിവസവും രാവിലെ ക്ഷേത്രത്തില്‍ പോകാറുണ്ടോ..? മോദി ഹിന്ദു മതത്തെ ഉപേക്ഷിച്ച് ഹിന്ദുവിന്റെ മുഖംമൂടി അണിഞ്ഞിരിക്കുകയാണ്- സിബല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സോമനാഥ് ക്ഷേത്രസന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പേര് അഹിന്ദുക്കളുടെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രജിസ്റ്റര്‍ വ്യാജമാണെന്നും ബിജെപി യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
