മുംബൈ: എന്‍സിപി തലവന്‍ ശരത് പവാറിന്‍റെ മകളും എംപിയുമായ സുപ്രിയ സുലെയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായി ശിവസേന. ശിവസേനയുടെ മുഖപത്രം സാമ്‌നയില്‍ ശിവസേന നേതാവ് സഞ്ജയ് റൗട്ട് എഴുതിയ ലേഖനത്തിലാണ് ആരോപണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്‍സിപി എന്‍ഡിഎയില്‍ ചേരുന്നതിനുള്ള നീക്കം നടക്കുന്നതായും ലേഖനത്തില്‍ പറയുന്നു. എന്‍സിപി എന്‍ഡിഎയില്‍ ചേര്‍ന്നാല്‍ സുപ്രിയയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനം നല്‍കാമെന്ന് നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നതായി ശരത് പവാര്‍ തന്നോട് പറഞ്ഞു.

നരേന്ദ്ര മോദിയുമായി ശരത് പവാറും സുപ്രിയയും നടത്തിയ കൂടിക്കാഴ്ചയില്‍ തന്‍റെ മന്ത്രിസഭയില്‍ സുപ്രിയ ഉണ്ടായിരിക്കണമെന്ന് മോദി പറഞ്ഞതായി പവാര്‍ പറഞ്ഞെന്നും റിപ്പോര്‍ട്ടിലുണ്ട്‌. എന്നാല്‍ എന്‍സിപി എന്‍ഡിഎയുടെ ഭാഗമാകുമെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയെന്നാണ് ശരത് പവാര്‍ പ്രതികരിച്ചത്. അതേസമയം, എന്‍സിപിയുടെ സംസ്ഥാന നേതാക്കള്‍ ബിജെപിയുമായി ബന്ധപ്പെട്ടുവരുന്നതായാണ് സഞ്ജയ് റൗട്ട് തന്‍റെ ലേഖനത്തില്‍ പറയുന്നത്.