മറ്റ് രാജ്യങ്ങളുടെ ഭൂപ്രദേശം ലക്ഷ്യം വച്ചല്ല ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനവും ഐക്യവും നിലനിര്‍ത്തി മുന്നോട്ടുപോകുന്നതിലാണ് വിശ്വസിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ദില്ലിയിൽ പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. 23 രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യൻ വംശജരായ ജനപ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.