ദില്ലി: ബിജെപിയിലര്‍പ്പിച്ച വിശ്വാസത്തിന് നന്ദി അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിക്ക് നല്‍കിയ വന്‍ വിജയത്തിന് ട്വിറ്ററിലൂടെയാണ് മോദി നന്ദി അറിയിച്ചത്. ബിജെപിയില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ജനങ്ങളോട് നന്ദിയുണ്ടെന്ന് പറഞ്ഞ മോദി ജനാധിപത്യം നീണാള്‍വാഴട്ടെ എന്നും വ്യക്തമാക്കി.
ബിജെപി പ്രവര്‍ത്തകരുടെ നേതാക്കളുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് വിജയമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. അതേസമയം, ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും മാത്രമല്ല കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന ഗോവയിലും മണിപ്പൂരിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബിജെപി അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞു.
.
മോദിക്ക് അഭിനന്ദനവും പഞ്ചാബിലെ വോട്ടര്‍മാര്‍ക്ക് നന്ദിയും അറിയിച്ച രാഹുല്‍ ഗാന്ധി ജനമനസ് കീഴടക്കും വരെ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച്ച ഉപേക്ഷിച്ച രാഹുല്‍ ട്വിറ്ററിലാണ് തന്റെ പ്രതികരണം കുറിച്ചത്.വോട്ടെണ്ണലിന് ശേഷം ഏറ്റവും ശ്രദ്ധേയമായത് ബിഎസ്‌പി അധ്യക്ഷ മായാവതിയുടെ പ്രതികരണമായിരുന്നു. വോട്ടെണ്ണലിന് ശേഷം കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി മായാവതി രംഗത്തെത്തി.വോട്ടിംഗ് മെഷീനിൽ കൃത്രിമം കാട്ടിയെന്നായിരുന്നു ബിഎസ്‌പി അദ്ധ്യക്ഷയുടെ ആരോപണം.
വൈകിട്ട് മാധ്യമങ്ങളെ കണ്ട അഖിലേഷ് യാദവ് മായാവതിയുടെ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. കോണ്‍ഗ്രസുമായുള്ള സഖ്യം കൊണ്ട് നേട്ടമേ ഉണ്ടായിട്ടുള്ളുവെന്നും അഖിലേഷ് വ്യക്തമാക്കി.
