എന്‍റെ പ്രിയപ്പെട്ട സുഹൃത്തിന് എത്രയും വേഗം സുഖമാകട്ടെ. ആധുനിക ഗോവയുടെ ശില്‍പ്പിയാണ് മനോഹര്‍ പരീക്കര്‍. അസുഖബാധിതനായ ശേഷവും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍ നേരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. 

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് എത്രയും വേഗം രോഗവിമുക്തിയുണ്ടാവട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പാര്‍ട്ടി പ്രവര്‍ത്തകരുമായി ഗോവയില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലെ ചോദ്യത്തോട് പ്രതികരിക്കവേയാണ് മനോഹര്‍ പരീക്കറിന് മോദി ആശംസ നേര്‍ന്നത്. 2018 ഫെബ്രുവരി മുതല്‍ പലയിടങ്ങളിലായി മനോഹര്‍ പരീക്കര്‍ ചികിത്സ തേടിയിരുന്നു.

എന്‍റെ പ്രിയപ്പെട്ട സുഹൃത്തിന് എത്രയും വേഗം സുഖമാകട്ടെ. ആധുനിക ഗോവയുടെ ശില്‍പ്പിയാണ് മനോഹര്‍ പരീക്കര്‍. അസുഖബാധിതനായ ശേഷവും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍ നേരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചക്കിടെ ഗോവയിലെ ഖനനത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. സംസ്ഥാനത്തെ ഖനനങ്ങള്‍ പുനരാരംഭിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ചെയ്യുന്നുണ്ടെന്നും മോദി പറഞ്ഞു. 2018 ലാണ് ഗോവയില്‍ സുപ്രീംകോടതി ഖനനം നിരോധിക്കുന്നത്.