ഫോബ്സിന്‍റെ ശക്തരായ ലോക നേതാക്കള്‍ 75 പേരുടെ പട്ടികയില്‍ മോദിയും

വാഷിംഗ്ടണ്‍: ഫോബ്സിന്‍റെ ലോകത്തിലെ ശക്തരായ പത്ത് നേതാക്കളില്‍ നേരന്ദ്ര മോദിയും. എഴുപത്തിയഞ്ച് പേരുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് നരേന്ദ്ര മോദി. ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍പിങ്ങാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് വ്ലാദമിര്‍ പുടിനും മൂന്നാം സ്ഥാനത്ത് ഡൊണാള്‍ഡ് ട്രംപുമാണുള്ളത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് മോദിയെ കൂടാതെ പട്ടികയില്‍ സ്ഥാനം പിടിച്ച ഇന്ത്യക്കാരന്‍. 32ാം സ്ഥാനത്താണ് അംബാനി. ലോകത്ത് 7.5 ബില്ല്യണ്‍ ജനങ്ങളുണ്ടെങ്കിലും ലോകത്തെ മാറ്റിമറിക്കുന്നതില്‍ ഈ 75 പേരാണ് പങ്കുവഹിക്കുന്നതായി ഫോബ്സ് മാസിക പറയുന്നു.