കോൺഗ്രസ് രാജ്യത്തെ അടിയന്തരാവസ്ഥക്ക് മേൽനോട്ടം വഹിച്ച പാർട്ടിയെന്ന് മോദി
ദില്ലി:കോൺഗ്രസാണ് രാജ്യത്തെ അടിയന്തരാവസ്ഥക്ക് മേൽനോട്ടം വഹിച്ച പാർട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ യുവാക്കൾ അടിയന്തരാവസ്ഥയെ കുറിച്ച് പഠിക്കണം. . അടിയന്താരാവസ്ഥക്കാലത്ത് രാജ്യം വലിയ ഒരു തടവറയായി മാറി. കസേര നഷ്ടപ്പെടാതെ ഇരിക്കാൻ ചിലർ നടത്തിയ ശ്രമങ്ങൾ ചരിത്രത്തിൽ തന്നെ കറുത്ത അടയാളമായെന്നും മോദി പറഞ്ഞു. ഒരു കുടുംബത്തിന്റെ ദുഷ്ടലാക്കിനു വേണ്ടി ഭരണഘടനയെ പോലും നോക്കുകുത്തിയാക്കി.
കോൺഗ്രസിന്റെ ഒരേ ഒരു ലക്ഷ്യം നെഹ്റു കുടുംബത്തിന്റെ ക്ഷേമം മാത്രമാണ്. ജുഡിഷ്യറിയെ പോലും പുച്ഛിക്കുകയാണ് കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷനെ പോലും ചെളി വാരി ഏറിയുന്നു. സൂപ്രീം കോടതി ചീഫ് ജസ്റ്റിസിനെ പുറത്താക്കാൻ നടക്കുകയാണ് ഭരണഘടനയെ കൊലചെയ്തവർ. വോട്ടിങ് യന്ത്രത്തിൽ കള്ളത്തരം എന്നു പറഞ്ഞവർ, കർണാടക തെരഞ്ഞെടുപ്പിൽ എന്തേ ഈ ക്കാര്യം പറയാത്തത് എന്നും മോദി ചോദിക്കുന്നു.
അടിന്തരാവസ്ഥ കാലമടക്കമുള്ള കോണ്‍ഗ്രസിനെതിരായ വിഷയങ്ങള്‍ ചര്‍ച്ചകളില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് ബിജെപി കരിദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്. എന്നാല്‍ അപ്രഖ്യാപിത അടിയന്തരവാസ്ഥയാണ് ഇപ്പോള്‍ ഇന്ത്യയിലെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു.
