പാക്കിസ്ഥാനെ കടന്നാക്രമിച്ച മോദിയുടെ കടപ്പുറം പ്രസംഗത്തില്‍ കേരളത്തെ പാര്‍ട്ടിയും കേന്ദ്ര സര്‍ക്കാറും എത്രമാത്രം പ്രാധാന്യം നല്‍ക്കുന്നുവെന്നും വ്യക്തമാക്കി. കേരളത്തിലെ പ്രവത്തകരുടെ ബലിദാനം വെറുതെയാകില്ലാണ് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയത്. കേരളത്തിലെ താമരഭരണമാണ് ലക്ഷ്യമെന്ന് അമിത്ഷാ പ്രഖ്യാപിച്ചു. ഒപ്പം സിപിഐഎമ്മിന്റെ അക്രമ രാഷ്‌ട്രീയത്തെയും കടന്നാക്രമിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുന്നതെന്നും ഷാ വിമര്‍ശിച്ചു.
നേരത്തെ സംസ്ഥാന നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ ഷാ നിദ്ദേശിച്ചു. സ്ഥാനാത്ഥി പട്ടിക നേരത്തേ നല്‍കണം. നേതാക്കള്‍ക്കൊപ്പം ജനപ്രിയരെയും പരിഗണിക്കണം. ഉത്തരേന്ത്യയില്‍ പല സിറ്റിങ് സീറ്റുകളും നഷ്‌ടമാകാനിടയുള്ളതിനാല്‍ ദക്ഷിണേന്ത്യയില്‍ പാര്‍ട്ടിക്ക് ഏറെ പ്രതീക്ഷയാണ്. കേരളത്തില്‍ നിന്നും 12 സീറ്റില്‍ കുറയരുതെന്നാണ് ടീം കുമ്മനത്തിന് ഷാ നല്‍കിയ നിര്‍ദ്ദേശം.
