ബംഗളൂരു: വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകത്തിലെത്തി. ധര്‍മ്മസ്ഥലയില്‍ മഞ്ജുനാഥ ക്ഷേത്രം സന്ദര്‍ശിച്ച മോദി ഉജൈറില്‍ 12 ലക്ഷം റുപേ കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന ചടങ്ങിലും പങ്കെടുത്തു. ഉച്ചക്ക് ശേഷം ബംഗളുരുവില്‍ ബിജെപി പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി സംസാരിക്കും. ബിദര്‍ ജില്ലയിലെ പുതിയ റെയില്‍വേ ലൈന്‍ മോദി ഉദഘാടനം ചെയ്യും.