ആക്രമണം നടത്തിയ സൈന്യത്തെ അഭിവാദ്യം ചെയ്യുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ.കെ ആന്റണി പ്രതികരിച്ചത്. വൈകുന്നേരം നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ വെച്ച് ആക്രമണത്തിന്റെ വിശദാംശങ്ങള്‍ പ്രധാന രാഷ്ട്രീയ കക്ഷി നേതാക്കളെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ധരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ നേരിട്ട് വിളിച്ചും വിശദാംശങ്ങള്‍ അറിയിച്ചു.
സൈനിക നടപടിയെക്കുറിച്ച് പ്രമുഖരുടെ പ്രതികരണങ്ങള്‍ ഇങ്ങനെ...
