വിദേശികളായ ജഡ്ജുമാരാണ് സിനിമ വിലയിരുത്താനിരിക്കുന്നത്. ഒരു തിയ്യറ്ററില്‍ അഞ്ച് സിനിമ വരെ പ്രദര്‍ശിപ്പിക്കാറുണ്ട്. അവര്‍ക്ക് എപ്പോഴും എഴുനേറ്റ് നില്‍ക്കാനാവില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിദേശികള്‍ 20 പ്രാവശ്യവും തിയ്യറ്ററില്‍ എഴുനേറ്റ് നിര്‍ക്കട്ടെ എന്നായിരുന്നു കോടതിയുടെ പ്രതികരണം. എന്നാല്‍ ഐഎഫ്എഫ്‌കെയില്‍ ദേശീയഗാനം പ്രദര്‍ശിപ്പിക്കുമ്പോള്‍ ഭിന്നശേഷിക്കാര്‍ക്ക് ഇരിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

രാജ്യത്തെ എല്ലാ തിയറ്ററുകളിലും സിനിമ ആരംഭിക്കുന്നതിനു മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഐഎഫ്എഫ്‌കെയില്‍ എല്ലാ ദിവസവും ദേശീയഗാനം കേള്‍പ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ നേരത്തെ അറിയിച്ചിരുന്നു. കോടതി വിധിയോടെ ഇക്കാര്യത്തില്‍ വ്യക്ത വന്നിരിക്കുകയാണ്. ദേശീയ ഗാനത്തെച്ചൊല്ലി സംഘര്‍ഷമുണ്ടായാല്‍ പോലീസ് ഇടപെടുമെന്നും കമല്‍ വ്യക്തമാക്കി.