ദേശീയ ചലച്ചിത്ര അവാർഡ് വിതരണം വിവാദത്തിൽ രാഷ്ട്രപതിയുടെ ഓഫീസുമായി സംസാരിച്ച ശേഷം തീരുമാനമെന്ന് സ്മൃതി ഇറാനി
ദില്ലി: ദേശീയ ചലച്ചിത്ര അവാർഡ് വിതരണം വിവാദത്തിൽ. 15 അവാർഡുകൾ മാത്രം രാഷ്ട്രപതി വിതരണം ചെയ്യാനാണ് തീരുമാനം. കൂടുതൽ അവാർഡുകളും മന്ത്രി സ്മൃതി ഇറാനി നൽകുമെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം.
പുരസ്കാര വിതരണച്ചടങ്ങ് ബഹിഷ്കരിക്കുമെന്ന് മലയാളികൾ ഉൾപ്പെടെയുള്ള പുരസ്കാര ജേതാക്കൾ അറിയിച്ചു. അതേസമയം, വിഷയത്തില്‍ രാഷ്ട്രപതിയുടെ ഓഫീസുമായി സംസാരിച്ച ശേഷം തീരുമാനമെടുക്കാമെന്ന് സ്മൃതി ഇറാനി അറിയിച്ചു.
