രാഷ്ട്രപതി രംനാഥ് കോവിന്ദ് പതിനൊന്ന് പുരസ്കാരങ്ങള്‍ മാത്രമേ വിതരണം ചെയ്യൂ. മറ്റ് പുരസ്കാരങ്ങള്‍ സ്മൃതി ഇറാനിയാകും വിതരണം ചെയ്യുക.

ദില്ലി: വിവാദങ്ങള്‍ക്കിടെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും. 11 പുരസ്‌കാരങ്ങള്‍ മാത്രം രാഷ്ട്രപതി രംനാഥ് കോവിന്ദ് വിതരണം ചെയ്യാനുള്ള തീരുമാനത്തിനെതിരെ പുരസ്‌കാര ജേതാക്കള്‍ പ്രതിഷേധിച്ചിരുന്നു. ബാക്കി പുരസ്‌കാരങ്ങള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിതരണം ചെയ്യുന്നതിലാണ് എതിര്‍പ്പ്. 

നോണ്‍ഫീച്ചര്‍ പുരസ്‌കാരങ്ങള്‍ വൈകീട്ട് നാലിന് സ്മൃതി ഇറാനി വിതരണം ചെയ്ത ശേഷം 11 പുരസ്‌കാരങ്ങള്‍ അഞ്ചരയോടെ രാഷ്ട്രപതി വിതരണം ചെയ്യുന്ന തരത്തിലാണ് പരിപാടിയുടെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. മുഴുവന്‍ പുരസ്‌കാരങ്ങളും വിതരണം ചെയ്യുന്നതിന് രാഷ്ട്രപതിയുടെ ഓഫീസുമായി സംസാരിച്ച ശേഷം തീരുമാനം അറിയിക്കാമെന്നാണ് സ്മൃതി ഇറാനി പുരസ്‌കാര ജേതാക്കളെ അറിയിച്ചത്. പുരസ്‌കാര വിതരണത്തില്‍ വിവേചനം പാടില്ലെന്നാണ് പുരസ്‌കാര ജേതാക്കളുടെ വിമര്‍ശനം.