അവാര്‍ഡ് വിതരണത്തെ സംബന്ധിച്ച് സര്‍ക്കാര്‍ പെട്ടെന്നെടുത്ത തീരുമാനത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് നടി പാര്‍വ്വതി പറഞ്ഞു.
ദില്ലി: ദേശീയ ചലച്ചിത്ര അവാര്ഡ് വിതരണത്തില് 11 പേര്ക്ക് മാത്രം രാഷ്ട്രപതി അവാര്ഡ് വിതരണം ചെയ്യൂ എന്ന സര്ക്കാര് തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. അവാര്ഡ് വിതരണത്തെ സംബന്ധിച്ച് സര്ക്കാര് പെട്ടെന്നെടുത്ത തീരുമാനത്തെ അംഗീകരിക്കാന് കഴിയില്ലെന്ന് നടി പാര്വ്വതി പറഞ്ഞു.
സര്ക്കാര് എന്ത് തീരുമാനമെടുത്താലും പ്രോട്ടോകോള് പാലിക്കാണം. ഇപ്പോള് തങ്ങള് സര്ക്കാറിന്റെ ഉത്തരത്തിനായി കാത്തിരിക്കുകയാണെന്നും സര്ക്കാര് അനുകൂലമായി പ്രതികരിക്കുമെന്നാണ് വിശ്വാസമെന്നും പാര്വതി പറഞ്ഞു. ഇന്നലെ തന്നെ അവാര്ഡ് ജേതാക്കള് ദില്ലിയിലെത്തിയിരുന്നു. എന്നാല് ഇതു സംബന്ധിച്ച് ഇതുവരെയും സര്ക്കാര് പ്രതിനിധികള് ആരും പ്രതികരിച്ചിട്ടില്ല.
