ക്വാറികൾക്കും ചെറുകിട ഖനനത്തിനും കർശനയ നിയന്ത്രണം ഏർപ്പെടുത്തി ദേശീയ ഹരിത ട്രൈബ്യൂണൽ വിധി. ഇനി മുതൽ പാരിസ്ഥിതിക അനുമതിക്കായി പരിസ്ഥിതി ആഘാന പഠനം നടത്തണം.
ദില്ലി: ക്വാറികൾക്കും ചെറുകിട ഖനനത്തിനും കർശനയ നിയന്ത്രണം ഏർപ്പെടുത്തി ദേശീയ ഹരിത ട്രൈബ്യൂണൽ വിധി. ഇനി മുതൽ പാരിസ്ഥിതിക അനുമതിക്കായി പരിസ്ഥിതി ആഘാന പഠനം നടത്തണം. അനുമതി നൽകാനായി ജില്ലാ തലങ്ങളിൽ രൂപീകരിച്ച സമിതികളും എൻജിടി റദ്ദാക്കി
25 ഹെക്ടർ വരെയുള്ള ക്വാറികൾക്കും ചെറുകിട ഖനനത്തിനും അനുമതി വേണമെങ്കിൽ ഇനി മുതൽ പാരിസ്ഥിതിക ആഘാത പഠനം നടത്തണം. ഇതിന് പുറമേ പൊതുജനാഭിപ്രായവും തേടണം. പാരിസ്ഥിതിക അനുമതി നൽകുന്നതിനായി കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാ തലങ്ങളിൽ രൂപീകരിച്ച സമിതികളാണ് എൻജിടി റദ്ദാക്കിയത് . വിധി പ്രകാരം എല്ലാ അനുമതികൾക്കും സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ അതോററ്റിയെയോ, വനം പരിസ്ഥിതി മന്ത്രാലയത്തെയോ സമീപിക്കണം. ജില്ലാ തലങ്ങളിൽ പരിസ്ഥിതി വിദഗ്ദരുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി.
പരിസ്ഥിതി അനുമതിക്കായുള്ള വ്യവസ്ഥകൾ കർശനമാക്കി സുപ്രീംകോടതി 2015ൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിൽ വെള്ളം ചേർത്താണ് ജില്ലാ തല സമിതികൾക്ക് വനം പരിസ്ഥിതി മന്ത്രാലയം രൂപം നൽകിയത്. ഇത് വലിയ തോതിൽ പാരിസ്ഥിതിക ആഘാതത്തിനിടയാക്കിയെന്ന് വിലയിരുത്തിയാണ് എൻജിടിയുടെ വിധി
