പ്രണയ നൈരാശ്യമെന്ന് സംശയിക്കുന്നതായി പൊലീസ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിന്നുള്ള ദേശീയ നീന്തല്‍ താരം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. പതിനഞ്ചുകാരിയായ മൗപ്രിയ മിത്രയാണ് കൊല്‍ക്കത്തയില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ ബന്ദേലിലെ മാനസപൂരില്‍ തൂങ്ങി മരിച്ചത്. പ്രണയ നൈരാശ്യമാണ് മരണകാരണമെന്ന് കരുതുന്നതായി പൊലീസ് വ്യക്തമാക്കി.
എന്നാല്‍ സംഭവ സ്ഥലത്തുനിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടില്ല. 2016ല്‍ കൊളൊംബോയില്‍ നടന്ന ദക്ഷിണ ഏഷ്യന്‍ അക്വാറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് മെഡലുകള്‍ നേടിയിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മൗപ്രിയ. ജിംനാസ്റ്റിക് താരമായിരുന്ന മൗപ്രിയ അപകടത്തെ തുടര്‍ന്ന് കാലിനുണ്ടായ പരിക്ക് മൂലം നീന്തലിലേക്കും ഡൈവിംഗിലേക്കും മാറുകയായിരുന്നു.
