ദില്ലി: പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ കുറയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തിന് നിവേദനം നല്‍കി. കേന്ദ്ര ബജറ്റില്‍ ഇക്കാര്യം പരിഗണിയ്ക്കണമെന്നാണാവശ്യം. 

അതേസമയം ദിനം പ്രതിയുണ്ടാകുന്ന ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ നാളെ സംസ്ഥാനത്ത് പണിമുടക്കും. ടാക്സി വാഹനങ്ങള്‍ക്ക് പുറമെ സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. ചരക്കു ലോറികളും സമരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങളെ തടയില്ലെന്ന് സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്.