Asianet News MalayalamAsianet News Malayalam

ശബരിമല സമരം അനാവശ്യം; സ്ത്രീകള്‍ പതിനെട്ടാം പടി കയറട്ടെ; ദേശിയ വനിതാ കമ്മീഷന്‍

സുപ്രീംകോടതി വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കണമെന്നും നിയമ നിര്‍മാണം നടത്തണമെന്നുമുള്ള ആവശ്യങ്ങളെയും അവര്‍ വിമര്‍ശിച്ചു. സ്ത്രീകള്‍ തെരുവിലിറങ്ങി സമരം ചെയ്യുന്നതിന്‍റെ ഉദ്ദേശ ശുദ്ധി മനസിലാകുന്നില്ലെന്നും രേഖ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ പോകണമെന്ന് ആരെയും നിര്‍ബന്ധിക്കുന്നില്ലല്ലോയെന്ന് ചൂണ്ടികാട്ടിയ അവര്‍ പോകണം എന്ന് താല്‍പര്യമുള്ളവരെ എതിര്‍ക്കുന്നതെന്തിനാണെന്നും ചോദിച്ചു.

national women's commission chairperson rekha sharma on sabarimala
Author
New Delhi, First Published Oct 10, 2018, 7:19 PM IST

ദില്ലി: ശബരിമലയില്‍ എല്ലാ വിഭാഗം സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചതിനെതിരെ നടക്കുന്ന സമരത്തെ തള്ളി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ രംഗത്ത്. സ്ത്രീ പ്രവേശന വിഷയത്തില്‍ വിധി മറികടക്കാന്‍ നിയമ നിര്‍മാണം ആവശ്യമില്ലെന്ന് പറഞ്ഞ രേഖ ശര്‍മ സ്ത്രീകള്‍ മല കയറട്ടെയെന്നും അഭിപ്രായപ്പെട്ടു. സ്തീകളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സുപ്രീംകോടതി വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കണമെന്നും നിയമ നിര്‍മാണം നടത്തണമെന്നുമുള്ള ആവശ്യങ്ങളെയും അവര്‍ വിമര്‍ശിച്ചു. സ്ത്രീകള്‍ തെരുവിലിറങ്ങി സമരം ചെയ്യുന്നതിന്‍റെ ഉദ്ദേശ ശുദ്ധി മനസിലാകുന്നില്ലെന്നും രേഖ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ പോകണമെന്ന് ആരെയും നിര്‍ബന്ധിക്കുന്നില്ലല്ലോയെന്ന് ചൂണ്ടികാട്ടിയ അവര്‍ പോകണം എന്ന് താല്‍പര്യമുള്ളവരെ എതിര്‍ക്കുന്നതെന്തിനാണെന്നും ചോദിച്ചു.

Follow Us:
Download App:
  • android
  • ios