കേരളത്തിൽ നിന്ന് പുറത്ത് വരുന്നത് ഭയാനകമായ വാർത്തകളെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ
ദില്ലി: ഫ്രങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പരാതി നല്‍കിയ വിഷയത്തില്‍ കേരളത്തിനെതിരെ ദേശീയ വനിതാ കമ്മീഷന്‍. കേരളത്തിൽ നിന്ന് പുറത്ത് വരുന്നത് ഭയാനകമായ വാർത്തകളെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ പറഞ്ഞു.
സര്‍ക്കാരിന് ഗുരുതരമായ തെറ്റുകൾ സംഭവിക്കുന്നു. മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം കേരളത്തിൽ എത്തി മുഖ്യമന്ത്രിയെ കാണും. പരാതിക്കാരിയായ കന്യാസ്ത്രീയെയും ഒപ്പം കൂട്ടാൻ ശ്രമിക്കുമെന്നും രേഖാ ശര്‍മ്മ അറിയിച്ചു.
അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. ഇക്കാര്യത്തിൽ ആശങ്ക വേണ്ട. കുറ്റവാളികളെ സംരക്ഷിക്കുന്ന സർക്കാരല്ല കേരളം ഭരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
