ഛണ്ഡീഗഢ്: വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ദിവസങ്ങളോളം ദേശീയ കബഡി താരത്തെ പൂട്ടിയിട്ടതായി ആരോപണം. ഹരിയാനയില്‍ നിന്നുള്ള കബഡി താരമാണ് രംഗത്ത് എത്തിയത്. മാതാപിതാക്കള്‍ കൊണ്ടുവന്ന വിവാഹ ആലോചന നിരസിച്ചിരുന്നു. പഠനവും കബഡിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതാണ് മുറിയില്‍ പൂട്ടിയിടാന്‍ കാണമെന്നാണ് താരം പറയുന്നത്. ഏറെ ബുദ്ധിമുട്ടിയാണ് അവിടെ നിന്ന് രക്ഷപ്പെട്ടതെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനും ഹരിയാന പോലീസ് മേധാവിക്കും എഴുതിയ കത്തില്‍ പറയുന്നു.

 "സെപ്തംബറില്‍ അച്ഛന്‍ തന്നെ കര്‍ണാലിലേത്ത് കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ച് പ്രായകൂടുതലുള്ള പുരുഷനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ വിവാഹത്തിന് തയാറാകാതിരുന്നതിനെ തുടര്‍ന്ന് മുറിയില്‍ പുട്ടിയിടുകയായിരുന്നുവെന്ന്" കത്തില്‍ പറയുന്നു.

 തന്‍റെ ജീവന് ഭീഷണി ഉണ്ടെന്നും മാതാപിതാക്കള്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷനെയും താരം സമീപിച്ചിട്ടുണ്ട്.