പാലക്കാട്: പാലക്കാട്ടെ സ്കൂളില്‍ പതാക ഉയര്‍ത്തുന്നതിന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ ജില്ലാ കലക്ടര്‍ വിലക്കി. എയ്ഡഡ് സ്കൂളില്‍ രാഷ്ട്രീയ നേതാവ് പതാക ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്നും ജനപ്രതിനിധിക്കോ സ്കൂളിലെ അധ്യാപകനോ പതാക ഉയര്‍ത്താമെന്നും ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി വ്യക്തമാക്കി.
പാലക്കാട് കര്‍ണ്ണകിയമ്മന്‍ സ്കൂളില്‍ പതാക ഉയര്‍ത്തുന്നതില്‍ നിന്നാണ് മോഹന്‍ ഭാഗവതിനെ വിലക്കിയത്. അതേസമയം, മോഹന്‍ ഭാഗവത് തന്നെ പതാക ഉയര്‍ത്തുമെന്ന നിലപാടുമായി ബിജെപി രംഗത്തെത്തി.
