രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ ദൗസയിലെ അടിപ്പാത മുങ്ങിപ്പോകുകയായിരുന്നു. ഇതിലൂടെ കടന്നുവന്ന സ്കൂള്‍ബസ് ഭാഗികമായി മുങ്ങിപ്പോയി. ബസ്സിന്‍റെ മുകള്‍ഭാഗം മാത്രമാണ് കാണാനാകുമായിരുന്നത്.
ജയ്പൂര്‍: വെള്ളപ്പൊക്കത്തില്‍ പാതിയോളം മുങ്ങി ഒലിച്ചുപോകാന്‍ തുടങ്ങിയ സ്കൂള്‍ ബസ്സില്‍നിന്ന് വിദ്യാര്‍ത്ഥികളെ രക്ഷിച്ചത് തലനാരിഴയ്ക്ക്. രാജസ്ഥാനിലെ ദൗസയിലാണ് 50 ഓളം കുട്ടികളുമായി പോയ സ്കൂള്‍ ബസ്സാണ് പ്രളയത്തില്‍പ്പെട്ടത്.
രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ ദൗസയിലെ അടിപ്പാത മുങ്ങിപ്പോകുകയായിരുന്നു. ഇതിലൂടെ കടന്നുവന്ന സ്കൂള്‍ബസ് ഭാഗികമായി മുങ്ങിപ്പോയി. ബസ്സിന്‍റെ മുകള്‍ഭാഗം മാത്രമാണ് കാണാനാകുമായിരുന്നത്.
കുട്ടികള്‍ ബസ്സിന് മുകളില്‍ കയറി നില്‍ക്കുകയും ആളുകള്‍ നീന്തിയെത്തി കുട്ടികളെ രക്ഷിക്കുകയും ചെയ്തു. മുഴുവന്‍ കുട്ടികളും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ ശക്തമായി പെയ്യുന്നുണ്ട്. ചില ഗ്രാമങ്ങളിലെ കെട്ടിടങ്ങള്‍ മഴയില്‍ മുങ്ങിപ്പോയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.