കോട്ടയം: നാട്ടകം പൊളിടെക്നിക്ക്  കോളജ് റാഗിങ്ങ് അഞ്ച് പ്രതികൾ കീഴടങ്ങി. ചങ്ങനാശേരി ഡിവൈഎസ്പി ഓഫീസിലാണ് പ്രതികൾ കീഴടങ്ങിയത്. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും. എറണാകുളം സ്വദേശികളായ ജെറിൻ, ശരൺ, ചാലക്കുടി സ്വദേശി റെയ്സൺ,വണ്ടിപ്പെരിയാർ സ്വദേശി മനു എന്നിവരാണ് കീഴടങ്ങിയത്.

രാത്രി ഏഴരയോടെ മാതാപിതാക്കൾക്ക് ഒപ്പമെത്തിയായിരുന്നു പ്രതികളുടെ കീഴടങ്ങൽ.പ്രതികൾക്കെതിരെ വധശ്രമം, പട്ടികജാതിക്കാർക്കെതിരെയുള്ള അക്രമണം, റാഗിങ് വിരുദ്ധ നിയമം, എന്നീ വകുപ്പുകൾ പ്രകാരം പ്രകാരം കേസെടുത്തു. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും.

കേസിൽ പ്രതികളായ കൊല്ലം സ്വദേശികായ പ്രവീൺ, നിതിൻ, കോട്ടയം  സ്വദേശി അഭിലാഷ് എന്നിവർ ഒളിലാണ്. ചങ്ങനാശേരി സിഐ ബിനു വർഗീസ്, ചിങ്ങവനം എസ് ഐ എം.എസ് ഷിബു ,എന്നിവരടങ്ങുന്ന സംഘത്തിനാണ്  അന്വഷണ ചുമതല.  എബിവിപി യുവമോർച്ച പ്രവർത്തകർ ചങ്ങനാശേരി ഡിവൈഎസ്പി ഓഫിസിലേക്ക് മാർച്ച് നടത്തി.