വഴിയാത്രക്കാരനെ മര്‍ദ്ദിച്ചുകൊലപ്പെടുത്തി 30 വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ കൊലപാതകം ഒടുവില്‍ കുറ്റവിമുക്തന്‍

ദില്ലി:മുപ്പത് വര്‍ഷം മുമ്പ് വഴിയാത്രക്കാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ധുവിനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കി.1988ല്‍ പഞ്ചാബിലെ പാട്യാലയില്‍ റോഡിന്സമീപമുണ്ടായ വാക്കേറ്റത്തിനിടെ സിദ്ധുവും കൂട്ടാളിയും മര്‍ദിച്ച ഗുര്‍ണാംസിങ്ങ് എന്നയാള്‍ മരിച്ച കേസിലാണ് കുറ്റവിമുക്തനാക്കിയത്.

മുറിവേല്‍ക്കണമെന്ന ഉദേശത്തോടെ അപകടം നടത്തിയതിന്‍റെ പേരില്‍ ആയിരം രൂപയുടെ പിഴ നല്‍കണമെന്ന് സുപ്രീംകോടതി അറിയിച്ചു.മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയുടെ പേരില്‍ മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയാണ് പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധിച്ചിരുന്നത്.ഹൈക്കോടതി വിധിക്ക് എതിരെ സിദ്ധു നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്.