മുന്‍ ക്രിക്കറ്റ് താരം നവ്ജ്യോത് സിംഗ് സിദ്ധു പുതിയ പാര്‍ട്ടിയായ ആവാസ് എ പഞ്ചാബ് രൂപീകരിച്ചു. കേന്ദ്രസര്‍ക്കാരിനെയും ആംആദ്മി പാര്‍ട്ടിയെയും സിദ്ധു വിമര്‍ശിച്ചു. ഇരുവരും ജനങ്ങളെ അലങ്കാരവസ്തുവായാണ് കണക്കാക്കുന്നതെന്ന് സിദ്ധു പറഞ്ഞു. അര്‍ദ്ധസത്യങ്ങളുടെ മനുഷ്യനാണ് കെജ്‍രിവാള്‍. കേജ്‍രിവാളിന്‍റെ ഉദ്ദേശ്യം ശരിയല്ല. പഞ്ചാബികളെ ഭിന്നിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്നും സിദ്ധു വിമ‍ര്‍ശിച്ചു.