എല്ലാ സേനാവിഭാഗങ്ങളും ചേര്‍ന്ന് കൃത്യമായ രക്ഷാപ്രവര്‍ത്തനമാണ് കേരളത്തില്‍ നടത്തിയത്. കൃത്യമായ ആസൂത്രണം മൂലം ഒരു പാട് പേരെ രക്ഷിക്കാനായി. നാവികസേന സ്വന്തം നിലയില്‍ 17,000 പേരെ  രക്ഷിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. നാവികസേനയിലെ എല്ലാ ഉദ്യോഗസ്ഥരും തങ്ങളുടെ ഒരു ദിവസത്തെ ശന്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. 8.92 കോടി രൂപ നാളെ മുഖ്യമന്ത്രിയെ നേരിട്ടേല്‍പിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

കൊച്ചി:ഇന്ത്യന്‍ നാവികസേനാമേധാവി അഡ്മിറല്‍ സുനില്‍ ലാംബ കൊച്ചിയില്‍ പ്രളയബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തി. കേരളത്തെ തകര്‍ത്ത പ്രളയത്തില്‍ തങ്ങളാലാവുന്നത് നാവികസേന ചെയ്തെന്ന് സന്ദര്‍ശനത്തിന് ശേഷം സുനില്‍ ലാംബ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

എല്ലാ സേനാവിഭാഗങ്ങളും ചേര്‍ന്ന് കൃത്യമായ രക്ഷാപ്രവര്‍ത്തനമാണ് കേരളത്തില്‍ നടത്തിയത്. കൃത്യമായ ആസൂത്രണം മൂലം ഒരു പാട് പേരെ രക്ഷിക്കാനായി. നാവികസേന സ്വന്തം നിലയില്‍ 17,000 പേരെ രക്ഷിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. നാവികസേനയിലെ എല്ലാ ഉദ്യോഗസ്ഥരും തങ്ങളുടെ ഒരു ദിവസത്തെ ശന്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. 8.92 കോടി രൂപ നാളെ മുഖ്യമന്ത്രിയെ നേരിട്ടേല്‍പിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയതിനാൽ ഇനി ശ്രദ്ധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലായിരിക്കും. മുട്ടിനകം, ചെറിയ കടമക്കുടി എന്ന പ്രദേശങ്ങളില്‍ നാവികസേന ദുരിതാശ്വാസപ്രവര്‍ത്തനം നടത്തുമെന്നും മുട്ടിനകത്തെ ഒരു വീട് സേന പുനര്‍നിര്‍മ്മിക്കുമെന്നും നാവികസേനാ മേധാവി അറിയിച്ചു. 

ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അങ്കണവാടികളില്‍ അറ്റകുറ്റപ്പണി നടത്തും. ചെറിയ കടമക്കുടിയില്‍ മൂന്ന് വീടുകളും അംഗനവാടിയും പണിയുമെന്നും മേഖലയില്‍ കുടിവെള്ളമെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. പിഴയിൽ പാലം പണിയാൻ ഉള്ള പദ്ധതി ആലോചനയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നാളെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന പറഞ്ഞ നാവികസേനമേധാവി ഇന്ത്യന്‍ നാവികസേന കേരളത്തിനൊപ്പമുണ്ടാക്കുമെന്നും അറിയിച്ചു.