അഞ്ചുപെണ്‍കുട്ടികള്‍ക്ക് യുവാവ് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

ദില്ലി: കോളേജ് വിദ്യാര്‍ത്ഥിനിയെ പിന്തുടരുകയും അശ്ലീല സന്ദേശം അയക്കുകയും ചെയ്ത സംഭവത്തില്‍ നേവി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ദില്ലിയിലാണ് സംഭവം.ഹോങ്കോംഗ് ആസ്ഥാനായുള്ള മര്‍ച്ചന്‍റ് നേവി കമ്പനിയിലെ സീനിയര്‍ ഓഫീസറാണ് അറസ്റ്റിലായ സുരാജ് ദേയ്. അഞ്ചുപെണ്‍കുട്ടികള്‍ക്ക് യുവാവ് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

പെണ്‍കുട്ടിയുടെ പരാതിയിലാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പാര്‍ക്കില്‍ വച്ചാണ് പെണ്‍കുട്ടിയെ യുവാവ് പരിചയപ്പെടുന്നത്. സുഹൃത്തുക്കളില്‍ ഒരാള്‍ക്ക് താമസം അന്വേഷിക്കുകയാണെന്നാണ് യുവാവ് പെണ്‍കുട്ടിയോട് പറഞ്ഞത്. ഇതിനെ തുടര്‍ന്ന് ഇരുവരും ഫോണ്‍ നമ്പറുകള്‍ പരസ്പരം കൈമാറി. ദിവസങ്ങള്‍ക്കുള്ളില്‍ യുവാവ് മോശം സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങിയെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. 

ഇതിനെ തുടര്‍ന്ന് യുവാവിന്‍റെ നമ്പര്‍ പെണ്‍കുട്ടി ബ്ലോക്ക് ചെയ്തു. എന്നാല്‍ വീണ്ടും മറ്റൊരു നമ്പറില്‍ നിന്ന് യുവാവ് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.പെണ്‍കുട്ടി പഠിക്കുന്ന അതേ കോളേജിലെ മറ്റു നാല് വിദ്യാര്‍ത്ഥിനികള്‍ക്കും ഇയാള്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.