കൊച്ചി നാവിക ആസ്ഥാനത്തു നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരുടെ ആറംഗ സംഘമാണ് കടലില്‍ തെരച്ചില്‍ നടത്തുന്നത്.
തിരുവനന്തപുരം: ആയൂര്വേദ ചികിത്സക്കിടെ തലസ്ഥാനത്തുനിന്ന് കാണാതായ ഐറിഷ് വനിത ലിഗക്കായി കോവളത്ത് നാവികസേന നടത്തിവരുന്ന തെരച്ചില് നാലാം ദിവസവും തുടരുകയാണ്. കോവളം ബീച്ചിലാണ് ലിഗയെ ആവസാനമായി കണ്ടെതെന്ന വിവരത്തെ തുടര്ന്നായിരുന്നു പരിശോധന തുടങ്ങിയത്. കൊച്ചി നാവിക ആസ്ഥാനത്തു നിന്നെത്തിയ മുങ്ങല് വിദഗ്ധരുടെ ആറംഗ സംഘമാണ് കടലില് തെരച്ചില് നടത്തുന്നത്. ആധുനിക ക്യാമറകളുടെ സഹായത്തോടെയാണ് പരിശോധന. ചൂട് ശക്തമായതിനാല് രാവിലേയും വൈകുന്നേരവുമാണ് കടലില് ഇറങ്ങിയുള്ള തെരച്ചില് നടത്തുന്നത്. കോവളം ഗ്രോവ് ബീച്ച്, ലൈറ്റ് ഹൗസ് തീരം എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധിക്കുന്നത്.
