Asianet News MalayalamAsianet News Malayalam

നാവിക സേന പത്തനംതിട്ടയിലേക്ക് തിരിച്ചു

നാവിക സേനയെ കൂടാതെ കൊല്ലത്ത് നിന്ന് മത്സ്യ ബന്ധന ബോട്ടുകളും പത്തനംതിട്ടയിലേക്ക് സഹായത്തിനായി തിരിച്ചിട്ടുണ്ട്. 

navy will reach pathanamthitta shortly
Author
Pathanamthitta, First Published Aug 16, 2018, 12:13 AM IST

പത്തനംതിട്ട: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പത്തനംതിട്ടയില്‍ പലയിടങ്ങളിലായി കുടുങ്ങിയവരെ രക്ഷിക്കാന്‍ നാവിക സേന അങ്ങോട്ടേയ്ക്ക് തിരിച്ചു. ഇരുട്ടും ഒഴുക്കും തടസുമുണ്ടാക്കുന്നുണ്ടെന്നാണ് നാവിക സേന വ്യക്തമാക്കുന്നത്. വീടിന്‍റെ രണ്ടാം നില വരെ വെള്ളം ഉയര്‍ന്നതോടെ ജില്ലയിലെ സാഹചര്യങ്ങള്‍ വളരെ മോശമാണ്.

നാവിക സേനയെ കൂടാതെ കൊല്ലത്ത് നിന്ന് മത്സ്യ ബന്ധന ബോട്ടുകളും പത്തനംത്തിട്ടയിലേക്ക് സഹായത്തിനായി തിരിച്ചിട്ടുണ്ട്. വീടിന്‍റെ മുകളില്‍ കുടുങ്ങിയവര്‍ ടോര്‍ച്ച് തെളിയിക്കാനാണ് നിര്‍ദേശം. എങ്കില്‍ മാത്രം ഇരുട്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ എത്തുന്നവര്‍ക്ക് ആളുകളെ കണ്ടെത്താന്‍ സാധിക്കൂ. റാന്നിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് കുട്ടവഞ്ചി ഉപയോഗപ്പെടുത്തും.

പമ്പാ തീരത്തെ സ്ഥിതി ഏറെ ഭീതിതമാണ്. ശബരി ബാലാശ്രമത്തില്‍ 37 കുട്ടികള്‍ കുടുങ്ങിയിട്ടുണ്ട്. രക്ഷതേടി എല്ലാവിധ മാര്‍ഗങ്ങളും പരീക്ഷിക്കുകയാണ് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവര്‍. പത്തനംതിട്ട, റാന്നി ഭാഗങ്ങളില്‍  നേവിയുടെ ഹെലികോപ്റ്റർ റൗണ്ട് ചെയ്യുന്നുണ്ട്. വീടുകളിൽ കുടുങ്ങി പോയവർ ടോര്‍ച്ച് ലൈറ്റ് പോലുള്ള എന്തെങ്കിലും പ്രകാശത്തിലൂടെ സിഗ്നൽ കൊടുക്കണമെന്ന് മുന്നറിയിപ്പുണ്ട്.

നേവി ഹെലികോപ്ടര്‍ രക്ഷയ്ക്കെത്തുമെന്നാണ് അറിയിപ്പ്. ഈ പ്രദേശങ്ങളിൽ വീടുകളിൽ കുടുങ്ങി കിടക്കുന്നതായി വാര്‍ത്ത വന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നീക്കം. പ്രളയത്തില്‍ ജില്ലയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഉടന്‍ സഹായമെത്തിക്കുമെന്ന് ജില്ലാ കളക്ടറും ഉറപ്പ് നല്‍കിയിട്ടുണ്ട്.  ജില്ലയില്‍ വന്‍ സന്നാഹമെത്തിക്കുമെന്നാണ് പത്രക്കുറിപ്പിലൂടെ കളക്ടര്‍ അറിയിച്ചത്. ഇത് കൂടാതെ, ജില്ലയില്‍ ഒറ്റപ്പെട്ട് കിടക്കുന്നവര്‍ക്ക് സഹായങ്ങള്‍ക്കായി അതത് സ്ഥലങ്ങളിലെ തഹസില്‍ദാറുമാരുടെ നമ്പറുകളിലും ബന്ധപ്പെടാം. 

Disaster Management Section Collectorate Pathanamthitta
Dy.Collector ( Disaster Management)
0468-2322515 , 8547610039

Collectorate, Pathanamthitta
0468-2222515

CA to District Collector
0468-2222505

Tahsildar Adoor
04734-224826, 9447034826

Tahsildar Kozhencherry
0468-2222221, 9447712221

Tahsildar Mallappally
0469-2682293, 9447014293

Tahsildar Ranni
04735-227442, 9447049214

Tahsildar Thiruvalla
0469-2601303, 9447059203

Tahsildar Konni
0468-2240087, 8547618430

Follow Us:
Download App:
  • android
  • ios