Asianet News MalayalamAsianet News Malayalam

ആചാരം അനുസരിച്ച് മാത്രമേ ശബരിമലയിലേയ്ക്ക് പോകൂ: നവ്യാ നായര്‍

ആചാരം അനുസരിച്ച് മാത്രമേ ശബരിമലയിലേയ്ക്ക് പോകൂ എന്ന് നടി നവ്യാനായര്‍. കോടതി വിധി അംഗീകരിക്കുന്നു എന്നും നവ്യ പറഞ്ഞു.

Navya nair speaks on Sabarimala verdict
Author
Thrissur, First Published Sep 28, 2018, 2:32 PM IST

തൃശൂര്‍: ആചാരം അനുസരിച്ച് മാത്രമേ ശബരിമലയിലേയ്ക്ക് പോകൂ എന്ന് നടി നവ്യാനായര്‍. അതേസമയം കോടതി വിധി അംഗീകരിക്കുന്നു എന്നും നവ്യ പറഞ്ഞു. 

'ഞാന്‍ എന്‍റെ ചെറുപ്പത്തില്‍ ശബരിമലയില്‍ പോയിട്ടുണ്ട്. എനിക്ക് ഇപ്പോഴും ആ പഴയ വിശ്വസങ്ങളാണ് മനസ്സില്‍. അതിനാല്‍ ആചാരം അനുസരിച്ച് മാത്രമേ താന്‍ ശബരിമലയില്‍ പ്രവേശനം നടത്തൂ' എന്നും നവ്യാ നായര്‍ തൃശൂരില്‍ പറഞ്ഞു.

അതേസമയം, ശബരിമലയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കുക തന്നെ വേണം എന്ന് നടന്‍ കമല്‍ഹാസന്‍ പ്രതികരിച്ചു ‍. ആരാധാനയ്ക്ക് സ്ത്രീകൾക്കും പുരുഷനുമുള്ള പ്രത്യേക സംവിധാനം എടുത്ത് കളഞ്ഞ കോടതി വിധി ഏറ്റവും മികച്ചതെന്നും കമൽഹാസൻ പറഞ്ഞു. 

ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ചരിത്ര വിധി. അയപ്പ ഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ശാരീരിക അവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമെന്നും കോടതി ചൂണ്ടിക്കാണിച്ചു. 

ഭരണഘടനയുടെ 25 -ാം വകുപ്പ് തരുന്ന അവകാശങ്ങള്‍ക്ക്  ജൈവീക, മാനസീക ഘടകങ്ങൾ തടസ്സമല്ലെന്നും കോടതി വിശദമാക്കി. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ സത്രീകളുടെ അവകാശങ്ങൾക്ക് എതിരാണെന്നും കോടതി വ്യക്തമാക്കി. ഹിന്ദു സ്ത്രീകളുടെ അവകാശം നിരോധിക്കുന്ന നടപടിയാണ് ശബരിമലയിലേതെന്നും കോടതി വ്യക്തമാക്കി. 

സത്രീകൾ ചെറുതോ പുരുഷന്മാരേക്കാൾ വലുതോ അല്ലെന്ന് കോടതി വിശദമാക്കി. ഭരണഘടനയിലെ തുല്യ അവകാശം എല്ലാവർക്കും ഒരു പോലെ കിട്ടണമെന്നും ഭരണഘടനയ്ക്ക് അനുസൃതമായുള്ള വ്യവസ്ഥകളേ അംഗീകരിക്കാനാവൂ എന്നും കോടതി വിശദമാക്കി. 

Follow Us:
Download App:
  • android
  • ios