നവാസ് ഷരീഫിന് 10 വര്‍ഷം തടവ് ശിക്ഷ

ലാഹോര്‍: മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന് 10 വര്‍ഷം തടവ് ശിക്ഷ. ഷരീഫിന്‍റെ മകള്‍ മറിയം ഷെരീഫിന് 7 വര്‍ഷം തടവും മരുമകന്‍ സഫ്ദറിന് ഒരു വര്‍ഷം തടവും ശിക്ഷ വിധിച്ചു. അഴിമതിക്കേസിലാണ് പാക്കിസ്ഥാന്‍ കോടതിയുടെ വിധി.

നവാസ് ഷെരീഫിനെതിരായ നാല് അഴിമതിക്കേസുകളില്‍ ഒന്നിലാണ് കോടതി വിധി പറഞ്ഞത്. പാക്കിസ്ഥാനില്‍ ജൂലൈ 25 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിധി പുറത്ത് വരുന്നത്. 

നിലവില്‍ നവാസ് ഷെരീഫും മറിയയും ലണ്ടനിലാണ്. നവാസിന്‍റെ ഭാര്യ കുല്‍സും നവാസിന്‍റെ അര്‍ബുദ ചികിത്സയ്ക്കായാണ് ഇവര്‍ ലണ്ടനിലെത്തിയത്. വിധി പ്രസ്താവം ഒരാഴ്ചത്തേക്ക് നീട്ടി വയ്ക്കാന്‍ നവാസ് ഷെരീഫ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ആവശ്യം തള്ളുകയായിരുന്നു.