കൊച്ചി: തോമസ് ചാണ്ടിയുടെ രാജി ചര്‍ച്ചചെയ്യാനല്ല ഇന്നത്തെ യോഗമെന്ന് എന്‍സിപി. കേന്ദ്രനേതൃത്വവുമായി ആലോചിച്ച് മാത്രം തീരുമാനമെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. തോമസ്ചാണ്ടി മന്ത്രിസഭയില്‍ തുടരുന്നത് സംബന്ധിച്ച നിര്‍ണായക തീരുമാനം ഇന്ന് നടക്കുന്ന എന്‍സിപി യോഗത്തില്‍ ഉണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ട്.

എല്‍ഡിഎഫ് യോഗത്തിന്ശേഷം എല്ലാ പ്രതീക്ഷയും നഷ്ട്ടമായാണ് തോമസ്ചാണ്ടി കൊച്ചിയില്‍ എത്തിയിരിക്കുന്നത്. ഇനിയും രാജി നീട്ടാനാകില്ലെന്ന് തോമസ് ചാണ്ടിയും പാര്‍ട്ടിയും മനസ്സിലാക്കിയിട്ടുണ്ട്. എങ്കിലും ഹൈക്കോടതിയില്‍ കൂടി നേരിയ പ്രതീക്ഷ വെക്കുകയാണ് ചാണ്ടി.