മുംബൈ: കായൽ, ഭൂമി കൈയേറ്റങ്ങളിൽ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്ക് എൻസിപി ദേശീയ നേതൃത്വത്തിന്‍റെ പിന്തുണ. മന്ത്രിക്കെതിരായ ആരോപണം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതാണെന്ന് ദേശീയ നേതൃത്വം പ്രതികരിച്ചു. ആരോപണങ്ങളിൽ യാതൊരു വസ്തുതയുമില്ലെന്നും ഇതേക്കുറിച്ച് അന്വേഷിക്കേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്നും ദേശീയ സെക്രട്ടറി പ്രഫുൽ പട്ടേൽ പ്രതികരിച്ചു.

മ​​​ന്ത്രി ഡ​​​യ​​​റ​​​ക്ട​​​റാ​​​യു​​​ള്ള വാ​​​ട്ട​​​ർ വേ​​​ൾ​​​ഡ് ടൂ​​​റി​​​സം പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് കന്പനിക്ക് കായൽനിലം നികത്തുന്നതിന് സ്റ്റോപ് മെമ്മോ നൽകിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകിയതിന് പിന്നാലെയാണ് പാർട്ടി പിന്തുണ പ്രഖ്യാപിച്ചത്. തോമസ് ചാണ്ടിക്കെതിരായ പരാതിയിൽ സർക്കാർ പത്ത് ദിവസത്തിനകം മറുപടി സത്യവാങ്മൂലം നൽകണമെന്നും ഹൈക്കോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു.