ടി.പി. പീതാംബരനെ വീണ്ടും സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിയോജിപ്പ് തുടരുകയാണ്

തിരുവനന്തപുരം: എന്‍.സി.പി സംസ്ഥാന ഘടകത്തിലെ സംഘടനാ തെരഞ്ഞെടുപ്പ് കേന്ദ്ര നേതൃത്വം ഇടപെട്ട് മാറ്റിവച്ചു. ഈ വരുന്ന ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്ന് വൈകുന്നേരം കേന്ദ്ര നേതൃത്വം ഇടപെട്ട് ഇത് മാറ്റി. ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്റര്‍ക്ക് അയച്ച കത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിയതിന്റെ കാരണമോ പകരം തീയ്യതിയോ വ്യക്തമാക്കിയിട്ടില്ല. പുതിയ തീയ്യതി പിന്നീട് അറിയിക്കാമെന്നാണ് കത്തിലുള്ളത്. ടി.പി. പീതാംബരനെ വീണ്ടും സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിയോജിപ്പ് തുടരുകയാണ്. ഇത് സംബന്ധിച്ച തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.