നോട്ടുനിരോധനത്തിനെതിരെ എല്‍ഡിഎഫും യുഡിഎഫും നടത്തുന്ന പ്രചാരണം പ്രതിരോധിക്കന്നതിനെക്കുറിച്ചാണ് കൊച്ചിയില്‍ ചേര്‍ന്ന എൻഡിഎ സംസ്ഥാന നേതൃയോഗം പ്രധാനമായും ചര്‍ച്ച ചെയ്തത്. ഇതിനായി വിപുലമായ കര്‍മ്മപദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്.

ഡിസംബര്‍ 9 മുതല്‍ 15 വരെ സംസ്ഥാനവ്യപകമായി കള്ളപണ വിരുദ്ധ വാരാചരണം സംഘടിപ്പിക്കും. ഇതിൻറെ ഭാഗമായി വിവിധയിടങ്ങളില്‍ രാഷ്ടിരീയ വിശദീകരണയോഗം നടത്തുമെന്ന് എൻഡിഎ സംസ്ഥാന ചെയര്‍മാൻ കുമ്മനം രാജശേഖരൻ വ്യക്തമാക്കി. ഇരുമുന്നണികളും നിക്ഷിപ്തതാത്പര്യത്തോടെയാൺ് നോട്ടുനിരോധനത്തെ സമീപിച്ചിരിക്കുന്നത്.ഇത് ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാണിക്കാനും യോഗത്തില്‍ തീരുമാനമായി.