ദില്ലി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക്. മൂന്നു വര്‍ഷം പൂര്‍ത്തിയായതിന്റെ ആഘോഷ പരിപാടികള്‍ പ്രധാനമന്ത്രി ഇന്ന് ആസാമിലെ ഗുവാഹതിയില്‍ ഉദ്ഘാടനം ചെയ്യും.

ആസാമിലെ സദിയയില്‍ 9.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാലം ഉദ്ഘാടനം ചെയ്താണ് മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പാലമാണിത്. ജൂണ്‍ 15 വരെ രാജ്യത്തെ 900 കേന്ദ്രങ്ങളില്‍ മോദി ഫെസ്റ്റ് എന്ന പേരില്‍ വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിക്കും.