ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എൻഡിഎ നടത്തുന്ന ലോങ് മാർച്ച് ഇന്ന് കൊല്ലം ജില്ലയിൽ. കൊല്ലം മാടൻനടയിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. 

കൊല്ലം: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എൻഡിഎ നടത്തുന്ന ലോങ് മാർച്ച് ഇന്ന് കൊല്ലം ജില്ലയിൽ. കൊല്ലം മാടൻനടയിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. മൂന്നാം ദിനമായ ഇന്ന് ചാത്തന്നൂർ വരെയാണ് മാർച്ച്. തിങ്കളാഴ്ച്ച മാർച്ച് തിരുവനന്തപുരത്ത് എത്തും. 

കഴിഞ്ഞ ദിവസം പന്തളത്തു നിന്ന് ആരംഭിച്ച അന്താരാഷ്ട്ര ഹിന്ദു പരിഷദിന്‍റെ ലോങ് മാർച്ചും ഇന്ന് കൊല്ലം ജില്ലയിലൂടെയാണ് കടന്നുപോകുന്നത്. സുപ്രീം കോടതി വിധിക്കെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നാമജപയാത്രകൾ ഇന്നും തുടരുന്നുണ്ട്.