നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പ്രിന്‍സിപ്പലിനും മറ്റു അധ്യാപകര്‍ക്കുമെതിരെ സിബിഐ കേസ്
ദില്ലി: നാഷണല് ഡിഫന്സ് അക്കാദമിയിലെ പ്രിന്സിപ്പലിനും മറ്റു അധ്യാപകര്ക്കുമെതിരെ സിബിഐ കേസ്. പൂനെയിലെ നാഷണല് ഡിഫന്സ് അക്കാദമിയിലെ പ്രിന്സിപ്പലിനും അധ്യാപകര്ക്കുമെതിരെയാണു പുതിയ നിയമനങ്ങളില് ക്രമക്കേട് കാണിച്ചെന്ന കുറ്റത്തിനു കേസെടുത്തിരിക്കുന്നത്.
പ്രിന്സിപ്പല് ഓം പ്രകാശ് ശുക്ല, പൊളിറ്റിക്കല് സയന്സ് പ്രഫസര്, കെമിസ്ട്രി, ഗണിതം എന്നീ വിഭാഗങ്ങളിലെ അസിസ്റ്റന്റ് പ്രൊഫസര് എന്നിവര്ക്കെതിരെയാണ് കേസ്. അഴിമതി, വഞ്ചന, ക്രിമിനല് ഗൂഢാലോചന എന്നീ കുറ്റങ്ങള് ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസെടുത്തതിനു പിന്നാലെ ഇവരുടെ വീടുകളിലും പൂനെയിലെ അക്കാദമിയിലും സിബിഐ റെയ്ഡ് നടത്തി.
നാഷണല് ഡിഫന്സ് അക്കാദമിയിലെ രാജ്യത്തെ തന്നെ ഏറ്റവും മുതിര്ന്ന പ്രഫസര്മാരില് ഒരാളാണ് 2011 മുതല് പ്രിന്സിപ്പല് സ്ഥാനം വഹിക്കുന്ന ശുക്ലയെന്ന് സിബിഐ വിശദമാക്കി.
