കൊച്ചി: നെടുമ്പാശ്ശേരി  അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അുഭവപ്പെട്ട കനത്ത മൂടല്‍മഞ്ഞ് മാറിത്തുടങ്ങിയതോടെ വിമാനങ്ങള്‍ ഇറക്കിത്തുറങ്ങി. നേരത്തെ കനത്ത മൂടല്‍ മഞ്ഞ് കാരണം നെടുമ്പാശേരി വിമാനത്താവളത്തില്‍ മൂന്ന് വിമാനങ്ങള്‍ക്ക് ഇറങ്ങാനായില്ല. ദുബായ്-കൊച്ചി, പുനെ-കൊച്ചി (ഇന്‍ഡിഗോ), ദോഹ- കൊച്ചി (ജെറ്റ് എയര്‍) എന്നീ വിമാനങ്ങളാണ് കോയമ്പത്തൂരിലേക്ക് തിരിച്ച് വിട്ടത്.

മറ്റു വിമാനങ്ങള്‍ 8മണിയോടെ നെടുമ്പാശ്ശേരിയില്‍ തന്നെ ഇറക്കിയിരുന്നു. അതേസമയം, ഇവിടെനിന്നു പുറപ്പെടേണ്ട വിമാനങ്ങളുടെ സര്‍വീസിനെ മൂടല്‍മഞ്ഞു ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂടല്‍മഞ്ഞു മാറിയിട്ടുണ്ടെന്നും തുടര്‍ന്നുള്ള സര്‍വ്വീസുകളെ ബാധിക്കില്ലെന്നും  അധികൃതര്‍ അറിയിച്ചു.