പൊന്നാനി നഗരം വില്ലേജാഫീസിലെത്തുന്ന ആര്‍ക്കും ഇനി മൊബൈല്‍ വഴി നികുതി അടക്കാം.എസ് ബി ഐ ബഡ്ഡി,പേ ടിഎം തുടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെ എല്ലാതരം നികുതികളും ഇവിടെ അടയ്ക്കാന്‍ സാധിക്കും.സര്‍ക്കാറില്‍ നിന്നും അനുമതി കിട്ടുന്ന മുറക്ക് പദ്ധതി മറ്റ് വില്ലേജുകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ അമിത് മീണ വ്യക്തമാക്കി. ഇതിന് പുറമെ ഓണ്‍ലൈന്‍ പോക്കുവരവ് പൊന്നാനി നഗരത്തില്‍ പുതുവര്ഷം മുതല്‍തന്നെ പ്രായോഗികമാവുമെന്നും കളക്ടര്‍ പറഞ്ഞു
ജില്ലയുടെ പടിഞ്ഞാറന്‍ തീരത്താണ് ആദ്യ ഡിജിറ്റല്‍ വില്ലേജ് ഓഫീസെങ്കില്‍ വനമേഖലയിലാണ് ആദ്യഡിജിറ്റല്‍ എസ് ടി കോളനി.ഡിജിറ്റല്‍ മലപ്പുറം ,കാഷ്‌ലെസ് മലപ്പുറം പദ്ധതിയുടെ ഭാഗമായി കോളനിക്കാര്‍ക്ക് പുത്തന്‍ ശൈലിയിലുള്ള പണമിടപാടിന് പരിശീലനം നല്‍കിയിരുന്നു..കോളനിയലെത്തിയ കളക്ടര്‍ അമിത് മീണ ആദിവാസികള്‍ക്ക് മൊബൈല്‍ വഴി പണം കൈമാറിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്
കാഷ്‌ലെസ് ഇടപാട് വര്‍ദ്ധിപ്പിക്കാനായി പ്രത്യേകപ്രചാരണപരിപാടികളും ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്നുണ്ട്
