ചെങ്ങന്നൂര്‍ ഭാഗത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ ആവശ്യം ചെറു മോട്ടോര്‍ ബോട്ടുകളും മോട്ടോര്‍ ഘടിപ്പിച്ച വള്ളങ്ങളും

ആലപ്പുഴ: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പ്രളയം ഗുരുതരമായി ബാധിച്ച ആലപ്പുഴയിലെ ചെങ്ങന്നൂര്‍ ഭാഗത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ ആവശ്യം ചെറു മോട്ടോര്‍ ബോട്ടുകളും മോട്ടോര്‍ ഘടിപ്പിച്ച വള്ളങ്ങളുമാണ്. 

ഇത്തരം സംവിധാനങ്ങള്‍ ഉള്ളവര്‍ സഹകരിക്കണമെന്ന് രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. ബോട്ടുകളോ വള്ളങ്ങളോ ഉള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ - 
അഡ്വ. മനു സി പുളിക്കല്‍ (യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍) - 9447473349, ഇര്‍ഫാന്‍ 7403377786

നിലവില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായി ആറോളം ബോട്ടുകള്‍ ഈ പ്രദേശത്തുണ്ട്. ചെങ്ങന്നൂര്‍ ഭാഗത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായിരിക്കുന്ന ബോട്ടുകളുടെ നമ്പറുകള്‍