കടവന്ത്രയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് 5000 ഭക്ഷണപ്പൊതികളാവശ്യമുണ്ട്. അതെത്തിക്കണമെന്ന് അപേക്ഷിച്ച് നടി മുക്തയും. 

കൊച്ചി: ദുരിതാശ്വാസ ക്യാമ്പുകളില്‍ ആളുകളുടെ എണ്ണം കൂടുകയാണ്. വൃദ്ധരും കുഞ്ഞുങ്ങളുമടക്കം നിരവധിയാളുകള്‍ ആവശ്യത്തിന് ഭക്ഷണവും വസ്ത്രങ്ങളുമില്ലാതെ കഷ്ടപ്പെടുന്നു. അതിനിടയില്‍ കടവന്ത്രയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് 50000 ഭക്ഷണപ്പൊതികളാവശ്യമുണ്ട്. അതെത്തിക്കണമെന്ന് അപേക്ഷിച്ച് നടി മുക്തയും. ലൈവ് വീഡിയോയിലാണ് മുക്ത ഭക്ഷണപ്പൊതികള്‍ ക്കായി അഭ്യര്‍ത്ഥിച്ചത്. 

കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആവശ്യമുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. വെള്ളം, കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ പാല്‍പ്പൊടി, നാപ്കിന്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവയാണ് ആവശ്യമുള്ളത്. പ്ലാസ്റ്റിക് കവറില്‍ കെട്ടി ഭക്ഷണങ്ങളെത്തിക്കുന്നതായിരിക്കും ഉചിതം. അമ്പതിനായിരത്തോളം ഭക്ഷണപദാര്‍ത്ഥങ്ങളാണ് ആവശ്യമെന്നറിയുന്നുവെന്നും മുക്ത ലൈവില്‍ പറയുന്നു.