പരിസ്ഥിതി ലോല പ്രദേശങ്ങളില്‍  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍  ദുരന്തങ്ങള്‍ സംഭവിക്കും. 25 ഡിഗ്രിയില്‍ അധികം ചെരിവുകള്‍ ഉള്ള മലനിരകളാണ്  പശ്ചിമഘട്ടത്തിലുള്ളത്.  ഉപരിതല മണ്ണിന്‍റെ കട്ടി 50സെമി മുതല്‍ രണ്ട് മീറ്റര്‍ വരെയാണ് ഇത്തരം പ്രദേശങ്ങളില്‍. ഇത്തരംസ്ഥലങ്ങളില്‍ എന്തെങ്കിലും മനുഷ്യനിര്‍മ്മിത മാറ്റങ്ങളുണ്ടായാല്‍ മഴ കൂടുന്ന സമയത്ത് ഉരുള്‍പൊട്ടല്‍ വര്‍ധിക്കും.

തിരുവനന്തപുരം: പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് സിഡബ്ല്യുആര്‍ഡിഎമ്മിലെ ശാസ്ത്രജ്ഞന്‍ വി.പി ദിനേശന്‍. മഴയുടെ തോത് വര്‍ധിക്കുന്നത് അനുസരിച്ച് പശ്ചിമഘട്ട മേഘലകളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സാധാരണ സംഭവിക്കുന്നതാണ്. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ദുരന്തങ്ങള്‍ സംഭവിക്കും. 25 ഡിഗ്രിയില്‍ അധികം ചെരിവുകള്‍ ഉള്ള മലനിരകളാണ് പശ്ചിമഘട്ടത്തിലുള്ളത്. ഉപരിതല മണ്ണിന്‍റെ കട്ടി 50സെമി മുതല്‍ രണ്ട് മീറ്റര്‍ വരെയാണ് ഇത്തരം പ്രദേശങ്ങളില്‍.

ഇത്തരംസ്ഥലങ്ങളില്‍ എന്തെങ്കിലും മനുഷ്യനിര്‍മ്മിത മാറ്റങ്ങളുണ്ടായാല്‍ മഴ കൂടുന്ന സമയത്ത് ഉരുള്‍പൊട്ടല്‍ വര്‍ധിക്കും. പരിസ്ഥിതി ലോല പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാവുന്നത്. വിവിധ വിവരങ്ങളുള്ള ലാന്‍ഡ്സ്ലൈഡ് സൊണേഷന്‍ മാപ്പ് നിലവില്‍ കേരളത്തില്‍ ഇല്ല. ഇത്തരമൊരു മാപ്പ് നിര്‍മ്മിക്കുകയും പഞ്ചായത്ത് പഞ്ചായത്ത് മുതല്‍ ഇത് ലഭ്യമാക്കുകയും വേണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്ത് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ കഴിയും.